ആയുധമെടുക്കാന്‍ പട്ടാളത്തിന് നിര്‍ദേശം; കശ്‌മീരിലെ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു

ആയുധമെടുക്കാന്‍ പട്ടാളത്തിന് നിര്‍ദേശം; കശ്‌മീരിലെ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു

 rajnath singh , indian security , jammu kashmir , jammu , ceasefire , കേന്ദ്രസര്‍ക്കാര്‍ , റംസാന്‍ , ജമ്മു കശ്‌മീര്‍ , രാജ്‌നാഥ് സിംഗ് , സുരക്ഷാ സേന , വെടിനിർത്തൽ
ന്യൂഡല്‍ഹി| jibin| Last Updated: ഞായര്‍, 17 ജൂണ്‍ 2018 (14:10 IST)
റംസാനോടനുബന്ധിച്ച് ജമ്മു കശ്‌മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച പിന്‍വലിച്ചു.

മേയ് 17മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന തീരുമാനം പിൻവലിക്കുന്നതായി കേന്ദ്ര
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് വ്യക്തമാക്കിയത്.

വെടിനിര്‍ത്തല്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്‌തു. ഭീകരര്‍ക്കെതിരായ നടപടികള. വെടിനിര്‍ത്തല്‍ കാലയളവില്‍ ഭീകരാക്രമണങ്ങളും ആളുകള്‍ക്ക് ജീവഹാനിയുണ്ടാകുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചതായും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.

വെടിനിർത്തൽ പിൻവലിച്ച സാഹചര്യത്തിൽ ഭീകരരെ തടയാൻ സാധ്യമായ എല്ലാ മാർഗങ്ങളും പ്രയോഗിക്കാന്‍ സുരക്ഷാസേനയ്ക്ക് അധികാരം നൽകുകയാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

വെടിനിർത്തൽ തീരുമാനം പിൻവലിക്കുന്നതാവും ഉചിതമെന്ന് ദേശീയസുരക്ഷാ ഏജൻസികളും ബിജെപിയും നിലപാട് എടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :