ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്ക് വെളിയില്‍ പ്രസവിച്ചു

ഗുഡ്ഗാവ്, ശനി, 10 ഫെബ്രുവരി 2018 (14:18 IST)

  women delivery , Aadhar card , hospital , Minni , മിന്നി , ആധാർ കാര്‍ഡ് , പ്രസവ വേദന , ആശുപത്രി , ഡോക്‍ടര്‍

ആധാർ കാര്‍ഡ് കൈവശമില്ലാത്തതിനെ തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ട യുവതി പൊതുനിരത്തിൽ പ്രസവിച്ചു. ഡൽഹിയിലെ ഗുഡ്ഗാവിൽ വെള്ളിയാഴ്ചയാണ് സംഭവം. മിന്നി എന്ന യുവതിക്കാണ് ഞെട്ടിപ്പിക്കുന്ന അവസ്ഥ നേരിടേണ്ടിവന്നത്.

അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗുഡ്ഗാവിലെ ഷീട്‌ല കോളനി നിവാസിയായ മിനി ആശുപത്രിയില്‍ എത്തിയത്. കൂടുതല്‍ പരിശോധനയ്‌ക്കായി ഡോക്‍ടര്‍ അൾട്രാ സൗണ്ട് സ്‌കാനിംഗിന് വേണമെന്നാവശ്യപ്പെട്ടു.

സ്‌കാന്‍ ചെയ്യാനായി യുവതിയെ ഭര്‍ത്താവ് എമർജൻസി വാർഡിൽ എത്തിച്ചെങ്കിലും ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. കാര്‍ഡ്  ഇല്ലെന്നു പറഞ്ഞതോടെ മിന്നിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചു.

ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ വന്നതോടെ പുറത്തുള്ള വാഹന പാർക്കിംഗ് ഏരിയയിൽ യുവതി പെൺകുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

യുവതി പ്രസവിച്ച ശേഷവും ആശുപത്രി അധികൃതര്‍ യാതൊരു സഹായവും ചെയ്‌തു തന്നില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

എ​ട്ടു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ ...

news

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടിൽ എങ്ങനെ കാണും തുണ്ടുപടം? പെൺകുട്ടിക‌ളുടെ സമരം വൈറലാകുന്നു

പെൺകുട്ടികളുടെ വ്യത്യസ്തമായ സമരം വൈറലാകുന്നു. സമരത്തേക്കാൾ ഉപരിയായി അതിലെ ...

news

ചരിത്രസന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി, സ്വീകരിക്കാനൊരുങ്ങി പലസ്തീൻ; മോദി വിശിഷ്ടാതിഥിയെന്നു പ്രസിഡന്റ് അബ്ബാസ്

ചരിത്രസന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പലസ്തീനിലെത്തും. ആദ്യമായാണ് ഒരു ...

news

ഗൗരി നേഹയുടെ മരണം; അധ്യാപകരെ ആഘോഷപൂർവ്വം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഗൗരി നേഹയുടെ മരണത്തിന് കാരണമായ ട്രിനിറ്റി സ്‌കൂളിലെ അധ്യാപകരെ ആഘോഷപൂർ‌വ്വം ...

Widgets Magazine