Widgets Magazine Widgets Magazine

ബിജെപി സർക്കാർ പാവപ്പെട്ടവർക്ക് വേണ്ടിയാണ് നില കൊള്ളുന്നത്: പ്രധാനമന്ത്രി

ന്യൂഡൽഹി, ശനി, 7 ജനുവരി 2017 (19:21 IST)

Widgets Magazine
  Narendra modi , Bjp national executive , Bjp , Demonetization issues , Modi , BJP government , നരേന്ദ്ര മോദി , നോട്ട് അസാധുവാക്കല്‍ , ബിജെപി , കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ബിജെപി സർക്കാരിനെതിരെ ജനരോക്ഷം ശക്തമായ സാഹചര്യത്തില്‍ സാഹചര്യം തണുപ്പിക്കാന്‍ പ്രസ്‌താവനയുമായി നരേന്ദ്ര മോദി രംഗത്ത്. കേന്ദ്രത്തിലെ സർക്കാർ പാവപ്പെട്ടവർക്ക് വേണ്ടിയാണ് നില കൊള്ളുന്നത്. രാജ്യത്തെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും മോദി പറഞ്ഞു.

പാവപ്പെട്ടവരുടെ മനസ് വിജയിക്കുന്നതിന് വേണ്ടി ബിജെപിയുടെ സംഘടനാ ശക്തി ഉപയോഗിക്കണം. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള മാർഗമായിട്ട് രാജ്യത്തെ പാവപ്പെട്ടവരെ കാണരുത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം ഇവരെ കാണരുതെന്നും ഡൽഹിയിൽ ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവിൽ സംസാരിക്കവെ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ബിജെപി നിർവാഹക സമിതിക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കടുത്ത പ്രതിസന്ധികൾക്കിടയിലും നോട്ട് അസാധുവാക്കൽ നടപടിയോട് സഹകരിച്ച ജനങ്ങളുടെ മനസിന്റെ ശക്തിയെ മോദി അനുമോദിച്ചതായും രവിശങ്കർ പ്രസാദ് അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിനിമ സമരം: പുതിയ നീക്കവുമായി നിർമാതാക്കൾ; ജനുവരി 12 മുതൽ പുതിയ സിനിമകൾ റിലീസിന്​

ഈ മാസം12ന് കാംബോജി എന്ന ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. കൂടാതെ പൃഥ്വിരാജ് നായകനായ ...

news

കലാപത്തിലേക്ക് പോകരുത്; ഉമ്മന്‍ചാണ്ടിക്കെതിരെ കൊടിക്കുന്നില്‍

ഡിസിസി പുനഃസംഘനയില്‍ എതിര്‍പ്പുമായി രംഗത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ ...

news

കോണ്‍ഗ്രസില്‍ ചായ വിവാദം, ഉമ്മന്‍ചാണ്ടിയുടെ ചായകുടി ഇത്രയും വലിയ പ്രശ്‌നമോ - വിഷയം കത്തുന്നു

കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ...

Widgets Magazine Widgets Magazine