എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മോഡി ഇന്ന് തിരിക്കും

നരേന്ദ്രമോഡി , സന്ദര്‍ശനം , മോഡി വിദേശസന്ദര്‍ശനം
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 6 ജൂലൈ 2015 (09:13 IST)
റഷ്യ, മധേഷ്യ എന്നിവിടങ്ങളില്‍ എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി
ഇന്ന് യാത്ര തിരിക്കും. ഉസ്‌ബൈകിസ്താന്‍, കസാഖിസ്താന്‍, തുര്‍ക്കമൈനിസ്താന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്താന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി ഉഭയകക്ഷി, വാണിജ്യ, സാമ്പത്തിക ബന്ധം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവെക്കും.

സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം. ഊര്‍ജമേഖലക്കും വ്യാപാരത്തിനും സന്ദര്‍ശനം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. അയല്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തലാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആദ്യ സന്ദര്‍ശനം ഉസ്ബകിസ്ഥാനിലാണ്. കാസാഖിസ്താന്‍ സന്ദര്‍ശനത്തിന് ശേഷം നരേന്ദ്രമോഡി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യയിലേക്ക് പോകും. ഉസ്‌ബൈകിസ്താന്‍ തലസ്ഥാനമായ താഷ്‌കന്റിലുള്ള മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ സ്മൃതിമണ്ഡപത്തിലെത്തി മോഡി
പുഷ്പാര്‍ച്ചന നടത്തും.

ഈ മാസം 13നാണ് മോഡി വിദേശസന്ദര്‍ശനം പൂര്‍ത്തിയാക്കി രാജ്യത്ത് തിരിച്ചെത്തുക. ജൂലൈ 10ന് റഷ്യയില്‍ നടക്കുന്ന ഷാന്‍ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഉച്ചകോടിക്കിടെ മോഡി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :