രാജ്യത്തിന്റെ ഐക്യവും യോജിപ്പും ശക്തമാക്കാൻ 'ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്' പദ്ധതിക്ക് സാധിക്കും: പ്രധാനമന്ത്രി

 നരേന്ദ്ര മോഡി , നവാസ് ഷെരീഫ് , മന്‍ കി ബാത് , ശ്രേഷ്ഠ് ഭാരത്
ന്യൂ‍ഡൽഹി| jibin| Last Modified ഞായര്‍, 29 നവം‌ബര്‍ 2015 (14:57 IST)
രാജ്യത്തിന്റെ ഐക്യവും യോജിപ്പും ശക്തമാക്കാൻ 'ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്' പദ്ധതിക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കും. ആഭ്യന്തര മുൻകരുതലാണ് സാഹോദര്യത്തിന് വേണ്ടത്. രാജ്യത്തിന്റെ ഐക്യവും സംസ്കാരവും തുടർന്നു പോകേണ്ടതുണ്ട്. അതിന് ഏറ്റവും സഹായിക്കുന്ന പദ്ധതിയാണ് ഏക് ഭാരത്, ശ്രേഷ്ഠ് ഭാരതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാതിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തമിഴ്നാട്ടിലുണ്ടായ വെള്ളപ്പൊക്ക ദുരന്തം തന്നെ ഏറെ ദുഖിതനാക്കി. തമിഴ്നാടിന് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്ത് നല്‍കും. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ജനങ്ങള്‍ ഗൌരവമായി കാണും. പ്രകൃതി ദുരന്തങ്ങളെ തരണം ചെയ്യാന്‍ രാഷ്ട്രങ്ങളുടെ പരസ്പര സഹായം ആവശ്യമാണെന്നും മോഡി പറഞ്ഞു.

ദുരന്ത നിവാരണത്തിന് സാര്‍ക്ക് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ പരിശീലനം സാർക്ക് രാജ്യങ്ങൾ ഒരുമിച്ച് നടത്തണം. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഇക്കാര്യം ചർച്ചചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :