ഷെയ്ന്‍ വോണ്‍ വന്നതോടെ ഇന്ത്യയുടെ സ്പിന്‍ ശക്തിക്ക് മങ്ങലേറ്റു: നരേന്ദ്ര മോഡി

 നരേന്ദ്ര മോഡി , ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് , ഷെയ്ന്‍ വോണ്‍ , ഇന്ത്യയും
സിഡ്നി| jibin| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (15:16 IST)
ഷെയ്ന്‍ വോണ്‍ വന്നതോടെ ഇന്ത്യ കുത്തകയാക്കി വെച്ചിരുന്ന സ്പിന്‍ മാന്ത്രികയ്ക്ക് ശക്തമായ മങ്ങലേറ്റേന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയുടെ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് പ്രസംഗത്തിലായിരുന്നു ക്രിക്കറ്റും വിഷയമായത്. നര്‍മ്മത്തില്‍ പൊതിഞ്ഞ പ്രസംഗത്തില്‍ നിരവധി കാര്യങ്ങാണ് അദ്ദേഹം പറഞ്ഞത്.

ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് പ്രസംഗത്തില്‍ ഇതിഹാസ താരങ്ങളായ സച്ചിനെയും ഡോണ്‍ ബ്രാഡ്മാനെയും മറക്കാതെ ഓര്‍മിച്ച മോഡി ഇരുവരെയും പ്രശംസിക്കുകയും ചെയ്തു. '' ഇന്ത്യയും ഓസ്ട്രേലിയയും ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്നു, സര്‍ ഡോണ്‍ ബ്രാഡ്മാനെയും സച്ചിന്‍ തെന്‍ണ്ടുല്‍ക്കറും നമുക്ക് എന്നും ഒരു ഹരമാണ്. എന്നാല്‍ ഇന്ത്യ കുത്തകയാക്കി വെച്ചിരുന്ന സ്പിന്‍ മാന്ത്രികയ്ക്ക് ഷെയ്ന്‍ വോണ്‍ കടന്നുവന്നതോടെ മങ്ങലേറ്റെന്നും '' ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മികച്ച രീതിയില്‍ നടത്താന്‍ കഴിയട്ടേയെന്നും മോഡി ആശംസിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :