ന്യൂഡൽഹി|
aparna shaji|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (13:23 IST)
വികസനമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന അറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബി ജെ പിയുടെ എക്സിക്യുട്ടീവ് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തിന്റെ വികസനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള തീരുമാനങ്ങളേയും വാദങ്ങളേയും പാർട്ടി പ്രവർത്തകർ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും പരാതികളും പ്രതിപക്ഷം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
എല്ലാ മേഖലയിലും വികസനം കൊണ്ടുവരുന്നത് രാജ്യത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പ്രതിവിധിയാകുമെന്നും വികസനം മാത്രം ലക്ഷ്യമിട്ട് നാം പ്രവർത്തിക്കണമെന്നും വികസനത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള വാദങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കളയണം എന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
വികസനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ സ്വാധീനിക്കപ്പെടാതെ വികസനമെന്ന നമ്മുടെ ലക്ഷ്യത്തിൽ എത്തുക എന്നതാണ് പാർട്ടിയുടെ മുഖ്യ അജണ്ട എന്നും പ്രധാനമന്ത്രി വ്യക്ത്മാക്കി. പാർട്ടിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ പ്രതികരിക്കാനും വിശദീകരണം നൽകുവാനും കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാനും
വേണ്ടി പാർട്ടിക്ക് പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.
ഗ്രാമങ്ങളിൽ ഭൂരിഭാഗം സ്ഥലത്തും വൈദ്യുതീകരണം നടപ്പിലാക്കുവാൻ ബി ജെ പി സർക്കാരിനു കഴിഞ്ഞുവെന്നും അധികാരത്തിൽ വന്നതിനു ശേഷം അഴിമതികൾ ഒന്നും തന്നെ തങ്ങൾക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നത് അഭിമാനകരമാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.