'കള്ളപ്പണം തിരികെയെത്തിക്കാന്‍ മോഡിക്ക് വിമാനം പോരെങ്കില്‍ ഒട്ടകങ്ങളെ നല്‍കാം'

നരേന്ദ്ര മേഡി , ലാലു പ്രസാദ് യാദവ് ,  കള്ളപ്പണം , ബിജെപി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (18:43 IST)
പ്രധാനമന്ത്രി നരേന്ദ്ര മേഡിയെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ജെഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് രംഗത്ത്. അധികാരത്തിലേറി 100 ദിവസത്തിനുള്ളില്‍ വിദേശത്തുള്ള കള്ളപ്പണം മുഴുവന്‍ ഇന്ത്യയിലെത്തിക്കാമെന്ന് പറഞ്ഞ മോഡിക്ക് കള്ളപ്പണം വിമാനത്തില്‍ കൊണ്ടുവരാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒട്ടകങ്ങളെ ഏര്‍പ്പെടുത്തി തരാമെന്നാണ് ലാലുവിന്റെ വാഗ്ദാനം.

വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാമെന്ന ബിജെപി സര്‍ക്കാരിന്റെയും നരേന്ദ്ര മേഡിയുടെയും ഉറപ്പ് പാഴായിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത കാര്യമാണ് കള്ളപ്പണം തിരികെയെത്തിക്കുമെന്നത്. എന്നാല്‍ കള്ളപ്പണം തിരികെയെത്തിക്കാന്‍ മോഡി സര്‍ക്കാരിനായില്ല. ഇത് തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കുന്നതിന് തുല്യമാണെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. മതത്തെ കൂട്ട് പിടിച്ച് ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ലാലു പറഞ്ഞു.

ഇന്ത്യന്‍ ജനത കള്ളപ്പണം തിരികെ എത്തിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. അതിനായി ഇനിയും കാത്തിരിക്കാന്‍ തയാറാണ്. കള്ളപ്പണം വിമാന മാര്‍ഗം എത്തിക്കാന്‍ സാധ്യമായില്ലെങ്കില്‍ ഒട്ടകങ്ങളെ ഏര്‍പ്പെടുത്തി തരാമെന്നും ലാലു പരിഹാസപൂര്‍വം പറഞ്ഞു.

കള്ളപ്പണത്തിന്റെ കാര്യത്തില്‍ രണ്ടു രീതിയിലാണ് സര്‍ക്കാര്‍ സംസാരിക്കുന്നതെന്ന് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
കള്ളപ്പണം മുഴുവന്‍ തിരികെയെത്തിച്ചാല്‍ ഓരോ പൌരനും 20 ലക്ഷം രൂപ വീതം കിട്ടുമെന്ന പറഞ്ഞ മോഡി ഇപ്പോള്‍ ആ കാര്യം മറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനതാപാര്‍ട്ടികള്‍ ഒന്നിക്കുന്നതിനു മുന്നോടിയായി വിവിധ ജനതാ കക്ഷികള്‍ സംയുക്തമായി ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെ നേതാക്കള്‍ രംഗത്ത് എത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :