അമിറിനെ പിന്തുണച്ച് ജാക്കി ഷ്‌റോഫ്; എല്ലാവര്‍ക്കും പ്രതികരിക്കാന്‍ അവകാശമുണ്ട്

 നരേന്ദ്ര മോഡി , അസഹിഷ്‌ണുത , അമിര്‍ ഖാന്‍ , അന്താരാഷ്ട്ര ചലച്ചിത്രോത്സവം
മുംബൈ| jibin| Last Modified ശനി, 28 നവം‌ബര്‍ 2015 (13:14 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്‌ണുത രൂക്ഷമാകുന്നുവെന്ന വാര്‍ത്തകളെ തള്ളാതെ ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാവര്‍ക്കും പ്രതികരിക്കാന്‍ അവകാശമുണ്ട്. അഭിപ്രായങ്ങള്‍ പറയാനും വെളിപ്പെടുത്താനുമുള്ള സ്വാതന്ത്രം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തെറ്റായ സംഭവങ്ങള്‍ ഉണ്ടായാല്‍ അവയ്‌ക്കെതിരെ പ്രതികരിക്കാനും സംസാരിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ആവശ്യങ്ങള്‍ പറയുന്നതിനൊപ്പം തന്നെ പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്രവും എല്ലാവര്‍ക്കുമുണ്ട്. ഇന്ത്യയെന്ന രാജ്യം ജനങ്ങള്‍ക്ക് അത്തരത്തിലുള്ള അവകാശങ്ങള്‍ നല്‍കുന്നുണ്ടെന്നും ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ വെച്ച് ബോളിവുഡ് താരം പറഞ്ഞു.

അസഹിഷ്‌ണുത സംബന്ധിച്ച് എന്തെങ്കിലും അനുഭവങ്ങള്‍ നേരിടേണ്ടിവന്നിരിന്നോയെന്നായിരുന്നു അമിര്‍ ഖാനോട് ആദ്യം അന്വേഷിക്കണമായിരുന്നു. അദ്ദേഹത്തിനെതിരെ തിടുക്കത്തില്‍ പ്രതിഷേധിക്കുകയും നിഗമനങ്ങളില്‍ എത്തുകയും ചെയ്‌തത് തെറ്റായിരുന്നുവെന്നും ജാക്കി ഷ്‌റോഫ് പറഞ്ഞു.

സംവിധായകന്‍ പ്രിയദര്‍ശനും വേദിയിലുണ്ടായിരുന്നപ്പോഴായിരുന്നു അസഹിഷ്‌ണുതയെ സംബന്ധിച്ച വിഷയത്തില്‍ ബോളിവുഡ് താരം പ്രതികരിച്ചത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കുകയാണെന്ന് പ്രിയദര്‍ശന്‍ കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :