അര്‍ജുന അവാര്‍ഡ് ജേതാവും ഒളിമ്പിക്‌സ് താരവുമായ നരീന്ദര്‍ സിങ് തൂങ്ങിമരിച്ച നിലയില്‍

ജലന്ധര്| rahul balan| Last Modified ഞായര്‍, 7 ഫെബ്രുവരി 2016 (13:06 IST)
അര്‍ജുന അവാര്‍ഡ് ജേതാവും രണ്ടുതവണ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത ജൂഡോ താരം
നരീന്ദര്‍ സിങ് തൂങ്ങിമരിച്ച നിലയില്‍. ജലന്ധറിലെ പഞ്ചാബ് പൊലീസ് കോംപ്ലക്‌സിലെ വീട്ടിലാണ് നരീന്ദര്‍ സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2013ല്‍ ഡല്‍ഹി പഞ്ചാബ് ഭവനില്‍
ഒരു യുവാവിനെ വെടിവെച്ച് കൊന്ന കേസില്‍ നരീന്ദറിനെ പൊലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നരീന്ദര്‍ കുറച്ചു കാലങ്ങളായി കടുത്ത മാനസിക വിഷമത്തിലായിരുന്നു.

രണ്ട് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക ജൂഡോ താരമായിരുന്നു നരീന്ദറെന്ന് ഇന്ത്യന്‍ ജൂഡോ ടീം ചീഫ് കോച്ച് ഹിവാന്‍ ശര്‍മ്മ പറഞ്ഞു.

1992 ബാര്‍സലോണയില്‍ വെച്ച് നടന്ന ഒളിമ്പിക്‌സിലും 1996ല്‍ അറ്റ്‌ലാന്റയില്‍ വെച്ച് നടന്ന ഒളിമ്പിക്‌സിലുമാണ് നരീന്ദര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :