ഐ പി എല്‍ ഒത്തുകളിക്കേസ്: ശ്രീനിവാസനെ ന്യായീകരിച്ച് ബിസിസിഐ

Last Modified വെള്ളി, 21 നവം‌ബര്‍ 2014 (15:21 IST)
ഐപിഎല്‍ കോഴ വിവാദത്തില്‍ എന്‍ ശ്രീനിവാസനെ ന്യായീകരിച്ച് ബിസിസിഐ സുപ്രീം കോടതിയില്‍ സത്യവാങ്‍മൂലം സമര്‍പ്പിച്ചു.

ഒത്തുകളിക്കേസില്‍ കുറ്റക്കാരായ താരങ്ങളെ സംരക്ഷിക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചിട്ടില്ലെന്നും തെറ്റ് ചെയ്ത കളിക്കാരെ കര്‍ശനമായി താക്കീത് ചെയ്തിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കളിക്കാരുടെ ഒത്തുകളിയെപ്പറ്റി ശ്രീനിവാസനും മറ്റ് ഐപിഎല്‍ ഭാരവാഹികള്‍ക്കും അറിയാമായിരുന്നുവെന്ന് മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.കേസ് തിങ്കളാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുക.

ഐപിഎല്‍ കോഴ വിവാദത്തിനെത്തുടര്‍ന്നാണ് എന്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്നു മാറിനില്‍ക്കേണ്ടി വന്നത്. എന്നാല്‍ മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നതോടെ ശ്രീനിവാസന്റെ തിരിച്ചുവരവിനാണ് വഴിയൊരുങ്ങുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :