മുസാഫര്‍ നഗര്‍ കലാപത്തിലെ ആരോപണവിധേയനായ എം എല്‍ എയ്ക്ക് ഇസഡ് കാറ്റഗറി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (17:28 IST)
മുസാഫര്‍ നഗര്‍ കലാപത്തിലെ കുറ്റാരോപിതനായ എം എല്‍ എ സംഗീത് സോമിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത് വിവാദമാകുന്നു.കലാപത്തില്‍ ജാട്ട് വിഭാഗത്തില്‍ പെട്ട യുവാക്കളെ കോലപ്പെടുത്തുന്നു എന്ന രീതിയില്‍ വീഡിയോ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തു എന്നതായിരുന്നു സംഗീതിനെതിരെയുള്ള ആരോപണം.

നേരത്തെ വൈ കാറ്റഗറി സുരക്ഷയായിരുന്നു സംഗീതിനുണ്ടായിരുന്നത്. എന്നാല്‍ സംഗീതിന്റെ ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സംഗീതിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
സംഗീതിന്റെ സുരക്ഷ
ഇസെഡ് കാറ്റഗറിയാക്കിയതിന്
പിന്നില്‍ രാഷ്ട്രീയമില്ലെന്നും മാനതണ്ഡങ്ങള്‍ പാ‍ലിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കലാപത്തിനിരയായവര്‍ ദുരിതമനുഭവിക്കുമ്പോള്‍ കലാപത്തിന് കാരണക്കാരായവര്‍ക്ക് സുരക്ഷ നല്‍കുന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സംഭവത്തെപ്പറ്റി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.യുപിയിലെ മുസാഫര്‍ നഗറിലുണ്ടായ കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40000 പേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. നിരവധി വീടുകള്‍ കലാപകാരികള്‍ തീവച്ച് നശിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :