പൂനെ​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ​യെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് പൊലീസ്

പൂനെ, ഞായര്‍, 1 ഒക്‌ടോബര്‍ 2017 (14:38 IST)

അനുബന്ധ വാര്‍ത്തകള്‍

മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂനെ​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെത്തി. ചങ്ങനാശേരി സ്വദേശിനിയായ രാധാ മാധവൻ നായരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. അറുപത്തഞ്ചുകാരിയായ ഇവർ വിശ്രാന്ത് വാടിയിലെ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.  
 
ശനിയാഴ്ച രാത്രിയില്‍ ഒരുപാടുതവണ വിളിച്ചിട്ടും ഒരു പ്രതികരണവുമില്ലാത്തതിനാല്‍ പുനെയിൽതന്നെ താമസിക്കുന്ന മക്കൾ വീട്ടിലെത്തിയപ്പോളാണ് ചോരയിൽ കുളിച്ച നിലയിൽ കിടക്കുന്ന രാധാ മാധവൻ നായരുടെ മൃതദേഹം കണ്ടത്. തുടർന്ന് അവര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.   
 
മാലയും വളയുമടക്കമുള്ള ആഭരണങ്ങൾ വീട്ടിൽനിന്ന് നഷ്ടപ്പെട്ടിട്ടുള്ളതിനാൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. അവരെ പരിചയമുള്ളവർ തന്നെയായിരിക്കും കൊലയ്ക്കു പിന്നിലെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍; അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ല

ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടിയ്ക്ക് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി എ​ൻ​സി​പി സം​സ്ഥാ​ന ...

news

നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ല: രജനീകാന്ത്

ഒരു സിനിമാ നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് തമിഴ് ...

news

ശിവസേനയെ നിങ്ങള്‍ രാജ്യ സ്നേഹം പഠിപ്പിക്കേണ്ട; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ധവ് താക്കറെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഖ്യകക്ഷിയായ ബി ജെ പിയും പറയുന്നതൊന്നും ചെയ്യുന്നത് ...

Widgets Magazine