മുംബൈ സ്ത്രീകള്‍ക്ക് അത്ര നന്നല്ല, പീഡനക്കേസുകളില്‍ വന്‍ വര്‍ധന!

മുംബൈ| VISHNU.NL| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (15:05 IST)
മുംബൈ സ്ത്രീകള്‍ക്ക് പറ്റിയ നഗരമല്ലാതാകുന്നതായി റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായും പീഡനക്കേസുകള്‍ 59 ശതമാനത്തോളം വര്‍ധിച്ചതായുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രജ എന്ന സന്നദ്ധ സംഘടന നടത്തിയ സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം എട്ടുശതമാനമായി വര്‍ധിച്ചതായും സംഘടനയുടെ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ബലാത്സംഗക്കേസുകള്‍ കഴിഞ്ഞവര്‍ഷം 294 ആയിരുന്നത് 432 ആയി, മാനഭംഗക്കേസുകള്‍ 793 ല്‍നിന്ന് 1209 ആയും വര്‍ധിച്ചു.

മാലപൊട്ടിക്കല്‍ കേസുകള്‍ 1269 ല്‍നിന്ന് 2110 ആയി വര്‍ധിച്ചിട്ടുണ്ട്. മുംബൈ നഗരത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നും സുരക്ഷിതത്വ ബോധമില്ലാതെയാണ് കഴിയുന്നതെന്നും സര്‍വെ വ്യക്തമാക്കുന്നു. 2013 ഏപ്രിലിനും 2014 മാര്‍ച്ചിനും ഇടയിലാണ് സര്‍വെ നടത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :