മായാത്ത ഓര്‍മകള്‍ ബാക്കി; മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ആറു വയസ്

   മുംബൈ ഭീകരാക്രമണം , മുംബൈ , പാക്കിസ്ഥാന്‍ , അമീര്‍ അജ്മല്‍ കസബ്
മുംബൈ| jibin| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (12:09 IST)
ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ആറു വയസ്. 2008 നവംബര്‍ 26നാണ് ഒരോ ഇന്ത്യാക്കാരന്റെയും മനസില്‍ മായാത്ത മുറിവായി മുംബൈ ആക്രമണം നടന്നത്. മുംബൈ തീരംവഴി നുഴഞ്ഞുകയറിയ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വിദേശകളടക്കം 166 പേരാണ് ജീവന്‍ ഹോമിച്ചത്. ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിലും കര്‍ശന സുരക്ഷയാണ് മുംബൈയില്‍ ഒരുക്കിയിരിക്കുന്നത്.

പാക്കിസ്ഥാനില്‍ നിന്നും മുംബൈ തീരംവഴി നുഴഞ്ഞുകയറിയ പത്ത് പാക് ഭീകരര്‍ സിഎസ്ടി റയില്‍വേ സ്റ്റേഷന്‍, താജ് ഹോട്ടല്‍, ട്രൈഡന്റ് ഹോട്ടല്‍, നരിമാന്‍ ഹൌസ്, ലിയോപോള്‍ കഫെ എന്നിവിടങ്ങളിലാണ് ആക്രമണം അഴിച്ച് വിട്ടത്. മൂന്ന് ദിവസം നീണ്ടു നിന്ന ആക്രമത്തില്‍ പൊലിഞ്ഞത് 166 ജീവനുകളാണ്. ഭീകരെ നേരിട്ട നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയുണ്ടായി. സുരക്ഷാ സേന ജീവനോടെ പിടികൂടിയ അമീര്‍ അജ്മല്‍ കസബാണ് ആക്രമത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ആസ്താനമായ ഭീകര സംഘടനയാണെന്ന് വ്യക്തമാക്കിയത്. വിവാദങ്ങള്‍ക്കും, വിചാരണയ്ക്കുമൊടുവില്‍ 2012 നവംബര്‍ 21ന് അതീവ രഹസ്യമായി കസബിന്റെ വധശിക്ഷ നടപ്പാക്കി.

അതേസമയം മുംബൈ ഭീകരാക്രമണത്തില്‍ ഇരയായവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദരാഞ്ജലി അര്‍പ്പിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും, രാജ്യത്തിനായി ജീവന്‍ ത്യജിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും ഈ അവസരത്തില്‍ ആദരിക്കുന്നതായി മോഡി പറഞ്ഞു. ആഗോള ഭീകരതയ്ക്ക് എതിരെ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും ഒരുമിക്കാനുമുള്ള ദിവസമാണിന്നെന്നും മോദി ട്വീറ്റ് ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :