എംആര്‍ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവ് മരിച്ചു

മുംബൈ, ഞായര്‍, 28 ജനുവരി 2018 (15:12 IST)

 accident , mri machine , freak accident , oxygen cylinder , Rajesh Maru , ആശുപത്രി , എംആര്‍ഐ , രാജേഷ് മരു , യുവാവ് , എംആര്‍ഐ മെഷിന്‍

രോഗിക്കൊപ്പം എത്തിയ ബന്ധു എംആര്‍ഐ മെഷിനില്‍ കുടുങ്ങി മരിച്ചു. ആശുപത്രി അധികൃതരുടെ വീഴ്‌ചമൂലം രാജേഷ് മരുവെന്ന (32) യുവാവിനാണ് ജീ‍വന്‍ നഷ്‌ടമായത്. മുംബൈയിലെ ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലായിരുന്നു സംഭവം.

സ്‌കാനിംഗ് മെഷിന് അരികിലേക്ക് ഒക്‌സിജന്‍ സിലിണ്ടറുമായി ചെന്നതാണ് രാജേഷ് മരുവിന്റെ മരണത്തില്‍ കലാശിച്ചത്.

ബന്ധുവായ രോഗിക്കൊപ്പം സ്‌കാനിംഗ് മുറിയില്‍ പ്രവേശിച്ച മരുവിന്റെ കൈയില്‍ ഓക്‍സിജന്‍ സിലണ്ടര്‍ ഉണ്ടായിരുന്നു. സ്‌കാനിംഗ് മെഷനിലുള്ള കാന്തിക വലയം സിലിണ്ടറിനെ ശക്തമായി വലിച്ചടുപ്പിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയും ചെയ്‌തു.

പൊട്ടിത്തെറിയില്‍ സിലിണ്ടറിനൊപ്പം മിഷനില്‍ കുടുങ്ങിപ്പോയതാണ് മരുവിന്റെ മരണകാരണമായത്. മിഷിനില്‍ നിന്നു യുവാവിനെ പുറത്തെടുത്തപ്പോഴേക്കും രക്തം വാര്‍ന്ന് പോയിരുന്നു. ഉടന്‍ അത്യാസന്ന വിഭാഗത്തില്‍ മരുവിനെ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാര്‍ഡില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ പറഞ്ഞതു കൊണ്ടാണ് ഓക്‍സിജന്‍ സിലിണ്ടറുമായി മരു സ്‌കാനിംഗ് മുറിയില്‍ പ്രവേശിച്ചതെന്നും ഇത് സുരക്ഷാപിഴവാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി: സര്‍ക്കാരിനെതിരെ കമല്‍ഹാസന്‍

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണിയെന്ന് തമിഴ്‌ സിനിമാ താരം കമല്‍ഹാസന്‍. ആരോഗ്യം, ...

news

അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; നടത്തിപ്പുകാരന്‍റെ മകന്‍ അറസ്‌റ്റില്‍

കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ ...

news

ചെങ്ങന്നൂര്‍ പിടിക്കാനുറച്ച് ബിജെപി; കുമ്മനം സ്ഥാനാര്‍ഥിയായേക്കും - മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ പിള്ള

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ...

Widgets Magazine