മകള്‍ക്ക് ശസ്ത്രക്രിയ; സഞ്ജയ് ദത്തിന് വീണ്ടും ജാമ്യം

മുംബൈ സ്‌ഫോടന പരമ്പര , യെർവാദാ ജയില്‍ , സഞ്ജയ് ദത്ത്
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (11:14 IST)
1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിൽ ശിക്ഷിക്കപ്പെട്ട് പൂനെയിലെ യെർവാദാ ജയിലിൽ കഴിയുന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് വീണ്ടും 30 ദിവസത്തെ പരോൾ ലഭിച്ചു. മകളുടെ മൂക്കിന്റെ ശസ്ത്രക്രിയയുടെ പേരിലാണ് ഇത്തവണ പരോൾ നൽകിയിരിക്കുന്നത്.

മുംബൈ സ്‌ഫോടന പരമ്പര സമയത്ത് നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് വിചാരണ കാലയളവിൽ ഉൾപ്പടെ 42 മാസങ്ങൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷക്കപ്പെട്ട ശേഷം മെയ് 2013നും മെയ് 2014നും ഇടയിൽ 118 ദിവസം സഞ്ജയ് ദത്ത് ജയിലിന് പുറത്ത് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷവും പുതുവത്സരസമയത്ത് 30 ദിവസത്തെ പരോളിൽ ദത്ത് പുറത്തിറങ്ങിയിരുന്നു. തുടര്‍ച്ചയായി തരത്തിന് പരോൾ നൽകുന്നതിനെ ബോംബെ ഹൈക്കോടതി വിമർശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :