വെടിയുണ്ടകളുമായി എയര്‍പ്പോര്‍ട്ടിലെത്തിയ വീട്ടമ്മ പിടിയിലായി

മുംബൈ| Last Updated: വ്യാഴം, 8 ജനുവരി 2015 (18:13 IST)
മുംബൈ വിമാനത്താവളത്തില്‍ ബാഗില്‍ വെടിയുണ്ടയുമായെത്തിയ യുവതി പിടിയിലായി. 33 വയസ്സുകാരിയായ ശ്വേതലി അഡ്നായികാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. നേരത്തെ ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് മുംബൈ എയര്‍പ്പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കിയിരിന്നു. ഈ സാഹചര്യത്തില്‍ നടന്ന പരിശോധനയിലാണ് യുവതി പിടിയിലായത്.

അതിരാവിലത്തെ വിമാനത്തിന് 1: 30ന് ഹോംങ്കോങ്ങിലേക്ക് പോവുകായിരുന്ന ഇവരുടെ ബാഗില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുണ്ടകള്‍ കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം
മൂന്ന് ബന്ധുക്കളും ഉണ്ടായിരുന്നു.ഇവരെ 1959ലെ
ആര്‍മ്സ് ആക്ട് പ്രകരമാണ് ഇവരെ കസ്റ്റടിയിലെടുത്തിരിക്കുന്നത്.

അടുത്തിടെ വിമാനത്താവളത്തിന് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
ഇതുകൂടാതെ കഴിഞ്ഞ ദിവസം താനെയിലെ എയര്‍ ഇന്ത്യ കാള്‍ സെന്ററിലേക്ക് വിമാനം റാഞ്ചുമെന്നും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍ ഈ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം കഴിയുന്നതുവരെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :