സമാജ്‍വാദി പാര്‍ട്ടിയില്‍ രാഷ്ട്രീയപ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു; അഖിലേഷിനെതിരെ മുലായം കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷനിലേക്ക്​

അഖിലേഷിനെതിരെ മുലായം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയേക്കും

Mulayam Singh Yadav, Akhilesh Yadav, Samajwadi Party ലക്നൗ, സമാജ്‍വാദി പാര്‍ട്ടി, അഖിലേഷ്​ യാദവ്, മുലായം സിങ് യാദവ്
ലക്നൗ| സജിത്ത്| Last Modified തിങ്കള്‍, 2 ജനുവരി 2017 (09:28 IST)
ഉത്തർ പ്രദേശ്​ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ്​ യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായം സിങ് യാദവ്​ ഇന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയേക്കും. പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന അവകാശവാദമായിരിക്കും മുലായം ഉന്നയിക്കുകയെന്നാണ് പുരത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സംബന്ധിച്ച് മുലായം സിങ് യാദവും ശിവ്പാല്‍ യാദവും അമര്‍സിങുമായി ചര്‍ച്ചയും നടത്തിയിരുന്നു.

അതേസമയം പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തെന്ന കാര്യം അറിയിക്കാനും പാർട്ടി ചിഹ്നം അനുവദിക്കണമെന്ന ആവശ്യമുന്നയിക്കാനും അഖിലേഷ് യാദവും തെരഞ്ഞെടുപ്പ്​ കമീഷനെ കാണുമെന്നാണ്​ സൂചന. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ മുലായം സിങിനെ മാറ്റി അഖിലേഷ് യാദവ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരുന്നു. കൂടാതെ ലക്നൗവിലെ പാര്‍ട്ടി ആസ്ഥാനവും ഇന്നലെ അഖിലേഷ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :