ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രമൊഴിച്ച് ലോക്കോപൈലറ്റ്; വൈറലായി വീഡിയോ ; റെയില്‍വേ അന്വേഷണം തുടങ്ങി

രണ്ടും മൂന്നും മണിക്കൂര്‍ വരെ തുടര്‍ച്ചയായി വണ്ടി ഓടിക്കേണ്ടിവരുമ്പോള്‍ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ കഴിയാറില്ലെന്ന് എന്‍ജിന്‍ഡ്രൈവര്‍മാര്‍ക്ക് പരാതിയുണ്ട്.

Last Updated: വെള്ളി, 19 ജൂലൈ 2019 (12:55 IST)
നൂറുകണക്കിന് യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിന്‍ വഴിയില്‍നിര്‍ത്തി മൂത്രമൊഴിച്ച ലോക്കോപൈലറ്റിന്റെ വീഡിയോ വൈറൽ‍. മുംബൈയിലെ അംബര്‍നാഥ്, ഉല്ലാസ് നഗര്‍ സ്‌റ്റേഷനുകള്‍ക്കിടയിലാണ് വണ്ടി നിര്‍ത്തിയത്. തൊട്ടടുത്തുള്ള മേല്‍പ്പാലത്തില്‍നിന്നാണ് ഒരാള്‍ ഇത് തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം നടത്തിവരികയാണ്.

അതേസമയം, ലോക്കോപൈലറ്റിന് മൂത്രമൊഴിക്കാനും മറ്റുമുള്ള സൗകര്യം വണ്ടിയില്‍ത്തന്നെ ഒരുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. രണ്ടും മൂന്നും മണിക്കൂര്‍ വരെ തുടര്‍ച്ചയായി വണ്ടി ഓടിക്കേണ്ടിവരുമ്പോള്‍ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ കഴിയാറില്ലെന്ന് എന്‍ജിന്‍ഡ്രൈവര്‍മാര്‍ക്ക് പരാതിയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :