മൂന്നാമതും പെൺകുട്ടി; പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

മൂന്നാമതും പെൺകുട്ടി; പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

  Reeta Devi , Mother kills , hospital , police , baby girl , നവജാതശിശു , അമ്മ , റീത്താ ദേവി , പെണ്‍കുട്ടി , പൊലീസ്
ന്യൂഡൽഹി| jibin| Last Modified ശനി, 4 ഓഗസ്റ്റ് 2018 (19:16 IST)
മൂന്നാമതും പെൺകുട്ടി ജനിച്ചതോടെ നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബീഹാർ സ്വദേശി റീത്താ ദേവി (32)ആണ് പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഞായറാഴ്‌ച നാലുമണിയോടെയാണ് റീത്താ പെൺകുഞ്ഞിനെ പ്രസവിച്ചത്. മൂന്നാമതും പെണ്‍കുട്ടി ഉണ്ടായത് ഭര്‍ത്താവിന് ഇഷ്‌ടപ്പെടാത്തതിനെ തുടര്‍ന്ന് മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ശ്വാസന്‍ മുട്ടിച്ചു
കൊല്ലുകയായിരുന്നു.

കുഞ്ഞ് അനങ്ങുന്നില്ലെന്ന് യുവതി പറഞ്ഞതോടെ പരിശോധന നടത്തിയ ഡോക്‍ടര്‍മാര്‍ക്ക് റീത്തയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്‌തു. പരിശോധനയില്‍ കുട്ടി മരിച്ചുവെന്ന് വ്യക്തമായതോടെ പോസ്‌റ്റ് മോര്‍ട്ടം ചെയ്യാന്‍ പൊലീസും ആശുപത്രി അധികൃതരും തീരുമാനിച്ചു.

കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ ഭര്‍ത്താവ് അഷ്റഫി മാടോയ്‌ക്ക് കൊലയില്‍ നേരിട്ട് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :