മംഗളൂരു|
സജിത്ത്|
Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (16:18 IST)
വിഷമീന്‍ കഴിച്ചതിനെ തുടര്‍ന്ന് 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിലാണ് സംഭവം നടന്നത്. റെഡ് സ്നാപ്പര്, തോണ്ടി എന്നീ ഇനത്തില്‍പ്പെട്ട മീനുകളുടെ തല കഴിച്ചവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
ശരീരത്തില്‍ വിഷമുള്ള മീനാണ് തോണ്ടിയെന്ന് ഫിഷറീസ് കോളജ് ഡീന്‍ ഡോ വേണുഗോപാല്‍ വ്യക്തമാക്കി. ചിലയിനങ്ങളില്‍ മാംസത്തിലും ചിലവയില്‍ തലയുള്‍പ്പെടെ ശരീരഭാഗങ്ങളിലും വിഷാംശമുണ്ട്. റെഡ് സ്നാപ്പരിന്റെ തലയിലാണ് വിഷം കാണുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.