മോഡി ഇനി ഹിന്ദിയേ പറയു!

മോഡി,ഐക്യരാഷ്‌ട്ര സഭ,ഹിന്ദി
ന്യൂഡല്‍ഹി| VISHNU.NL| Last Updated: വ്യാഴം, 31 ജൂലൈ 2014 (16:50 IST)
അന്താരാഷ്ട്ര വേദികളില്‍ ഇനി ഹിന്ദിയില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തീരുമാനിച്ചു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്‌ഥര്‍ പ്രധാനന്ത്രി ഹിന്ദിയില്‍ സംസാരിക്കുന്നതിനൊട് ആഭിമുഖ്യം പ്രകടിപ്പിച്ചതാണ് ഈ ചുവടുമാറ്റത്തിന് കാരണം.

സെപ്‌റ്റംബറില്‍ ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്‌ത് മോഡി സംസാരിക്കുക ഹിന്ദിയിലായിരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌ മൊറാര്‍ജി ദേശായ്‌ മന്ത്രിസഭയില്‍ വിദേശമാര്യമന്ത്രി ആയിരിക്കെ യുഎന്‍ അസംബ്ലിയില്‍ ഹിന്ദിയില്‍ സംസാരിച്ചിട്ടുണ്ട്‌. ഓഗസ്‌റ്റ് 3,4 തീയതികളില്‍ നേപ്പാള്‍ സന്ദര്‍ശനത്തിലും സെപ്‌റ്റംബറില്‍ നടക്കാനിരിക്കുന്ന ജപ്പാന്‍, അമേരിക്ക സന്ദര്‍ശന വേളയിലും ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന റഷ്യന്‍ സന്ദര്‍ശനത്തിലും ഹിന്ദിയാകും പ്രധാനമന്ത്രിയുടെ ഭാഷ.

ഇംഗ്ലീഷ്‌ ഒഴുക്കോടെ സംസാരിക്കുമെങ്കിലും ഹിന്ദിയില്‍ സംസാരിക്കുമ്പോള്‍ മോഡിക്ക്‌ കൂടുതല്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിനോട്‌ അടുത്ത വൃത്തങ്ങള്‍ വ്യക്‌തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ അന്താരാക്ഷ്‌ട്ര വേദികളില്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ തീരുമാനിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :