മോഡി പറഞ്ഞു, ലോകം കേട്ടു... സെല്‍ഫി വിത്ത് ഡോട്ടര്‍ തരംഗമായി

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (18:54 IST)
പെണ്‍കുട്ടികളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതിനായി പെണ്‍മക്കള്‍ക്കൊപ്പമുള്ള ചിത്രം പൊസ്റ്റ് ചെയ്യാന്‍ പിതാക്കന്മാരോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് അന്താരാഷ്ട്ര തലത്തിലും വന്‍ സ്വീകാര്യത.
ഇന്ത്യക്കാര്‍ക്ക് പുറമെ വിദേശികളായ പല പ്രമുഖരും ആഗോള തലത്തില്‍ സമൂഹമാധ്യമങ്ങളിലൊ സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ഹാഷ് ടാഗില്‍ പടങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരം ഒരു ആശയം മുന്നോട്ടു വച്ചതിന് മോഡിക്ക് നന്ദി അറിയിച്ച് ആയിരക്കണക്കിന് വിദേശികളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.

ട്വിറ്ററിലാണ് സെല്‍ഫി വിത്ത് ഡോട്ടര്‍ ട്രന്റ് ഏറ്റവും പ്രകടമായത്. ഒന്‍പതാമതു മന്‍ കി ബാത് പരിപാടിയുടെ ഭാഗമായി ആകാശവാണിയിലൂടെയാണ് മോഡി പുതിയ പ്രചാരണത്തിന് ആഹ്വാനം ചെയ്തത്. ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായി പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ പ്രചരിപ്പിക്കണമെന്നാണു അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇതിനായി #SelfieWithDaughter എന്ന ട്വിറ്റര്‍ ഹാഷ് ടാഗും അദ്ദേഹം മുന്നോട്ടുവച്ചു. എന്നാല്‍ മന്‍ കി ബാതിനു ശേഷം നിര്‍ദ്ദേശം സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുക്കുകയായിരുന്നു.

വിഐപികളും താരങ്ങളുമടക്കം ആയിരക്കണക്കിനാളുകളാണു പെണ്‍മക്കളോടൊപ്പമുള്ള സെല്‍ഫി ഫൊട്ടൊകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ഇത് തരംഗമായതിനു പിന്നാലെ വിദേശരാജ്യങ്ങളില്‍ നിന്നും ആവേശകരമായ പിന്തുണയാണ് ഈ ഹാഷ്ടാഗീല്‍ പ്രത്യക്ഷപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :