പഴഞ്ചന്‍ നിയമങ്ങള്‍ കണ്ടെത്താന്‍ മോഡിയുടെ സമിതി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (08:40 IST)
കാലഹരണപ്പെട്ട നിയമങ്ങള്‍ ഏതെല്ലാമെന്ന് കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടംഗ സമിതിയെ നിയോഗിച്ചു. അനാവശ്യമായ ആശയക്കുഴപ്പമുണ്ടാക്കി ഭരണത്തിന് തടസമുണ്ടാക്കുന്ന നിയമങ്ങള്‍ കണ്ടെത്താനാണ് സമിതി. പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറി ആര്‍ രാമാനുജന്റെ അധ്യക്ഷതയിലുള്ള സമിതിയിലെ രണ്ടാമത്തെ അംഗം നിയമവകുപ്പ് മുന്‍ സെക്രട്ടറി വി കെ ഭാസിന്‍ ആണ്.

മൂന്നുമാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഇത്തരം നിയമങ്ങള്‍ എടുത്തു കളയാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

കഴിഞ്ഞ പത്തു മുതല്‍ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കാലഹരണപ്പെട്ട നിയമങ്ങള്‍ സമിതി പരിശോധിക്കും. 1998-ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ നിയമിച്ച സമിതി 1382 നിയമങ്ങള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. അവയില്‍ 415 എണ്ണം മാത്രമാണ് ഇതുവരെ ഉപേക്ഷിച്ചിട്ടുള്ളത്. മറ്റ് നിയമങ്ങള്‍ പുതിയ സമിതി പരിശോധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :