ഞാന്‍ കശ്മീരികളുടെ കണ്ണീര്‍ തുടയ്ക്കാനാണ് എത്തിയിരിക്കുന്നത്: മോഡി

മോഡി, കശ്മീര്‍, ബിജെപി, തെരഞ്ഞെടുപ്പ്
കിഷ്ത്വാര്‍| VISHNU.NL| Last Modified ശനി, 22 നവം‌ബര്‍ 2014 (15:16 IST)
ഞാന്‍ നിങ്ങളുടെ കണ്ണീരൊപ്പാനാണ് ഇവിടെയെത്തിയതെന്നും ഇന്ത്യ മുഴുവന്‍ കശ്മീരികളോടൊപ്പമുണ്ടെന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി. ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി.

എന്താണ് മോഡി ജമ്മു കശ്മീരിനെ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് ജനങ്ങള്‍ അത്ഭുതത്തോടെ നോക്കുകയാണ്. വാജ്പേയ് തുടങ്ങിയ കാര്യങ്ങള്‍ തുടരുന്നതിനാണ് ഞാന്‍ ഇവിടെ വരുന്നത്. രണ്ടു കുടുംബങ്ങള്‍ക്ക് മാത്രമാണോ കശ്മീരിനെ ഭരിക്കാന്‍ സാധിക്കുക. ഇവിടെയുള്ള യുവാക്കള്‍ക്ക് അത് സാധ്യമല്ലേ?. ഞാന്‍ നിങ്ങളുടെ കണ്ണീര്‍ തുടച്ചു നീക്കാനാണ് എത്തിയിരിക്കുന്നത്. നിങ്ങള്‍ ഒറ്റയ്ക്കല്ല ഇന്ത്യ മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട് മോഡി പറഞ്ഞു.

ഇതൊരു മാറ്റം കൊണ്ടുവരേണ്ട സമയമാണ്. പുതിയ തലമുറയ്ക്ക് സുരക്ഷിതമായ ഭാവി വേണം. കഴിഞ്ഞ 50 വര്‍ഷമായി കശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും സംസ്ഥാനത്ത് വികസനം കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മോഡി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കശ്മീരില്‍ എഴ് റാലികളിലെങ്കിലും മോദി പങ്കെടുക്കുമെന്നാണ് കരുതുന്നത്. കശ്മീര്‍ പിടിക്കുകയെന്ന ലക്ഷ്യത്തില്‍ മിഷന്‍ 44 പ്ളസ് എന്ന ക്യാമ്പയിനുമായാണ് ബിജെപി കളത്തിലിറങ്ങിയിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :