മോദി മഹാവിഷ്‌ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് ബിജെപി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

മുംബൈ, ശനി, 13 ഒക്‌ടോബര്‍ 2018 (11:44 IST)

  narendra modi , Bjp , Rss , maghavishnu , നരേന്ദ്ര മോദി , ബിജെപി  , അവദൂത് വാഗ് , മഹാവിഷ്‌ണു

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാവിഷ്‌ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി വക്താവ് അവദൂത് വാഗാണ് വിചിത്ര വാദം ട്വിറ്ററിലൂടെ ഉന്നയിച്ചിരിക്കുന്നത്.

ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ഇന്ത്യക്ക് ലഭിച്ചത് ഭാഗ്യമാണെണെന്ന് ഒരു മറാത്തി വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് അവദൂത് വ്യക്തമാക്കിയിരുന്നു.

അവദൂതിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും, അവദൂതിന് പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്തെ ആരോപിച്ചു.

എൻസിപി എംഎൽഎ ജിതേന്ദ്ര അവ്ഹാദും അവദൂതിനെതിരെ രംഗത്തെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമല കയറും, ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കണം: തൃപ്തി ദേശായി

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം‌കോടതിയുടെ ഉത്തരവ് വന്നതോടെ ...

news

മദ്യം നൽകി ബോധരഹിതയാക്കി അയാളെന്നെ ബലാത്സംഗം ചെയ്തു, ഷാരൂഖ് ഖാന് ഇപ്പോഴും എങ്ങനെ കഴിയുന്നു? - നിർമാതാവിനെതിരെ യുവനടി

ബോളിവുഡിൽ മീ ടു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ്. തനുശ്രീ ദത്ത് ആരംഭിച്ച മീ ടുവിൽ ...

news

എല്ലാ സത്യവും ഉടൻ പുറത്തുവരും, മീ ടുവിൽ അമിതാഭ് ബച്ചനും- ഞെട്ടലോടെ ബോളിവുഡ്

മീടു ക്യാംപെയ്നുകൾ സിനിമ ലോകത്ത് ചൂട് പിടിക്കുന്ന ചർച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്. ...

Widgets Magazine