റിപ്പബ്ളിക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത് വലിയ അംഗീകാരമെന്ന് ഒബാമ

ന്യൂഡല്‍ഹി| Last Modified ഞായര്‍, 25 ജനുവരി 2015 (14:53 IST)
വീണ്ടും ഇന്ത്യയില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും റിപ്പബ്ളിക് ചടങ്ങുകള്‍ അടക്കമുള്ളവയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത് വലിയ അംഗീകരമാണെന്നും അമേരിക്കന്‍ പ്രസിഡാന്റ് ബരാക് ഒബാമ.

ഇന്ത്യ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ആവേശകരമായ സ്വീകരണമാണ് ഇന്ത്യ നല്‍കിയത്. രാഷ്ട്രപതിഭവിലെത്തിയ ഒബാമയെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സൈന്യം ഓബാമയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.
തുടര്‍ന്ന് അദ്ദേഹം രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിയുടെ സമാധിയില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. ഇവിടെ ഒരു അദ്ദേഹം ഒരു മരം നടുകയും ചെയ്തു.

ഓബാമയെ സ്വീകരിക്കാന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, മാഹര്‍ പരീഖര്‍ എന്നിവരും രാഷ്ട്രപതിഭവില്‍ എത്തിയിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഒബാമയെ സ്വീകരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :