Widgets Magazine

പ്രശസ്‌തിക്കും പരസ്യത്തിനുമായി മോദി പൊടിച്ച കോടികള്‍ എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും - കള്ളപ്പണ വിഷയത്തില്‍ വീമ്പ് പറയുന്ന ബിജെപിക്ക് വമ്പന്‍ തിരിച്ചടി

ന്യൂഡല്‍ഹി, ചൊവ്വ, 29 നവം‌ബര്‍ 2016 (17:18 IST)

Widgets Magazine
   Narendra modi , modi publicity to mark two years , BJP government , congress , Modi , നരേന്ദ്ര മോദി , ഈവന്റ് മാനേജ്മെന്റ് , മോദി , പ്രധാനമന്ത്രി

പ്രശസ്‌തി വര്‍ദ്ധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഈവന്റ് മാനേജ്മെന്റുകളെ ഉപയോഗിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ മോദിയെ ഉള്‍കൊള്ളിച്ചുള്ള പരസ്യങ്ങള്‍ക്കായി  കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 1,100 കോടി രൂപ.

2014 ജൂണ്‍ ഒന്ന് മുതല്‍ 2016 ഓഗസ്റ്റ് 31 വരെ പരസ്യങ്ങള്‍ക്ക് ചെലവഴിച്ച തുകയാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചിരിക്കുന്നത്. ടെലികാസ്റ്റ്/ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മറ്റു ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍ക്ക് മാത്രം ചെലവഴിച്ച തുകയാണ് 1,100 കോടി രൂപ.

പ്രിന്റ് മീഡിയ പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ബുക്ക്‌ലെറ്റുകള്‍, കലണ്ടറുകള്‍, പരസ്യബോര്‍ഡുകള്‍ എന്നിവയ്‌ക്കായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമായിട്ടില്ല. ഇതിന്റെ കണക്ക് കൂടി പുറത്തുവന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിലാകും. അത്രയ്‌ക്കും ഭീമമായ തുകയാണ് പരസ്യങ്ങള്‍ക്കും പ്രശസ്‌തിക്കുമായി മോദി സര്‍ക്കാര്‍ ചെലവിടുന്നത്.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന് ചെലവിട്ട തുക  450 കോടിയാണ്. അപ്പോള്‍ 1,100 കോടി രൂപ മുടക്കി പ്രശസ്‌തിക്കുമായി മോദി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്തുമെന്ന് വ്യക്തമാണ്. അതേസമയം, ഈ കണക്കിനെക്കുറിച്ച് സംസാരിക്കാന്‍ ബിജെപി നേതാക്കള്‍ തയാറായിട്ടില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

19 വെടിയുണ്ടകളും നിരായുധയായ ഒരു സ്ത്രീയും! - റിമയ്ക്കും പറയാനുണ്ട്...

നിലമ്പൂരിൽ മാവോവാദികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. ...

news

കൂട്ട പിരിച്ചു വിടലുമായി കെഎസ്ആർടിസി; സർവീസുകള്‍ അവസാനിപ്പിക്കാനും നിര്‍ദേശം

നിലനില്‍പ്പിന്റെ ഭാഗമായി കടുത്ത തീരുമാനങ്ങള്‍ സ്വീകരിച്ച് കെഎസ്ആർടിസി. മതിയായ ...

news

ബിജെപി നേതാക്കളുടെ നിക്ഷേപം‍; പ്രധാനമന്ത്രിയെ പൊളിച്ചടുക്കി കെജ്‌രിവാള്‍ - വീണ്ടും വെല്ലുവിളി

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ...

Widgets Magazine Widgets Magazine