മോഡിയേ വിമര്‍ശിക്കുന്ന കട്ജുവിന്റെ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 23 മെയ് 2015 (17:21 IST)
പ്രധാനമന്ത്രിയുടെയും തന്റെയും കാര്‍ട്ടൂണുമായി സുപ്രീം കോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്റര്‍ അക്കൌണ്ടിലുമാണ് കട്ജു കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാര്‍ട്ടൂണില്‍ രണ്ടു വശത്തായിട്ട് മേശയിട്ട് കട്ജുവും മോഡിയുമിരിക്കുന്നു.

അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമുന്നില്‍ തെറ്റായ വാഗ്ദാനങ്ങള്‍ക്കും അസത്യമായ ആശ്വസിപ്പിക്കലിനുവേണ്ടി കാത്തു നില്ക്കുന്ന ജനങ്ങളുമാണ് ഉള്ളത്. അതേസമയം അരോചകമായ സത്യങ്ങള്‍ പറയുന്ന കട്ജുവിന് മുന്നില്‍ ഒരാളുപോലുമില്ല. ചിത്രം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കട്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ചിത്രത്തിന് താഴെ തങ്ങളുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :