മോഡി പ്രധാനമന്ത്രിസ്ഥാനത്തിന്റെ അന്തസ് വീണ്ടെടുത്തു: അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 23 മെയ് 2015 (15:53 IST)
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നഷ്‍ടമായ പ്രധാനമന്ത്രിയുടെ അന്തസ് നരേന്ദ്ര മോഡിയിലൂടെ ബിജെപി തിരിച്ചുകൊണ്ടുവന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മോഡി സര്‍ക്കാരിന്റെ രാഷ്‍ട്രീയ നിലപാടുകള്‍ വിശദീകരിക്കുകയായിരുന്നു അരുണ് ജെയ്റ്റ്‍ലി. പ്രധാനമന്ത്രി പദത്തിന് ഒരു വിലയും നല്‍കാത്ത ഭരണമായിരുന്നു യുപിഎ കാലത്ത് നടന്നത്. നരേന്ദ്ര മോഡിയിലൂടെ പ്രധാനമന്ത്രി പദത്തിന്റെ നഷ്‍ടപ്പെട്ട അന്തസ്സ് തിരിച്ചുപിടിക്കാനായി- അദ്ദേഹം പറഞ്ഞു.

മോഡി സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്‍ക്കുമ്പോള്‍ ഇന്ത്യയിലെ രാഷ്‍ട്രീയം ബിജെപിയില്‍ കേന്ദ്രീകരിക്കുകയാണ്. ബിജെപിക്ക് അനുകൂലമായും എതിരായും ഇന്ത്യയിലെ രാഷ്‍ട്രീയവും ബിജെപിയിലേക്ക് കേന്ദ്രീകരിക്കുന്നു. വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടും. തമിഴ്‍നാട്ടില്‍ വീണ്ടും മുഖ്യമന്ത്രിയായ ജയലളിതയ്‍ക്ക് ആശംസകള്‍ നേരുന്നു. ജയലളിതയുമായോ, പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുമായോ ബിജെപി യാതൊരു വിധത്തിലുള്ള രാഷ്ട്രീയകൂട്ടുകെട്ട് ഉണ്ടാക്കില്ല. അതേസമയം ഇരുസംസ്ഥാനങ്ങളുമായുള്ള നല്ല ബന്ധം കേന്ദ്ര സര്‍ക്കാര്‍ തുടരും- ജെയ്റ്റ്‍ലി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :