ബജറ്റിനെ അഭിനന്ദിച്ച് മോഡി; ബജറ്റ് ദരിദ്രരെ പരിഗണിക്കുന്നത്

ന്യൂഡല്‍ഹി| Last Modified ശനി, 28 ഫെബ്രുവരി 2015 (15:18 IST)
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.
നിക്ഷേപ സൗഹൃദ ബജറ്റാണെന്നും ദരിദ്രരെ പരിഗണിക്കുന്നതാണെന്നും വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്നതാ‍ണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

ഇതുകൂടാതെ കള്ളപ്പണം സംബന്ധിച്ച നിയമത്തെപ്പറ്റിയുള്ള വിശദീകരണം വിദേശത്തുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിന് തങ്ങള്‍ക്കുള്ള പ്രതിബദ്ധതയെ വെളിവാക്കുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :