‘എബോളയെ നേരിടാന്‍ ആധുനിക സംവിധാനം’

ന്യൂഡല്‍ഹി| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (09:32 IST)
എബോളയെ നേരിടാന്‍ ആധുനിക സംവിധാനം ഒരുക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.
രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നൈജീരിയയിലെ പോലെ ആധുനികമായ സംവിധാനങ്ങള്‍ ഇന്ത്യയും ഒരുക്കിയിട്ടുണ്ട്. എബോള ഇന്ത്യയിലെത്തുന്നത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

ശരീരത്തിന്റെ കൂടിയ താപനില മനസിലാക്കുന്ന തെര്‍മല്‍ സ്കാനറുകള്‍ രാജ്യത്തെ പ്രധാനപ്പെട്ട 15 എയര്‍പോര്‍ട്ടുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ തെര്‍മല്‍ സ്കാനറുകള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എത്രയും പെട്ടന്ന് ആവശ്യമായ തെര്‍മല്‍ സ്കാനര്‍ സാധ്യമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി വരുന്നു.

ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എബോള പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് മോക്ക് ഡ്രില്‍
നടത്തും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇത് നടപ്പാക്കുമെന്നും പത്രക്കുറിപ്പിലുണ്ട്. ഇന്ത്യയില്‍ ഇതുവരെ എബോള രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :