മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഇന്ന് മുതല്‍ ലഭ്യം

മൊബൈല്‍ പോര്‍ട്ടബിലറ്റി , മൊബൈല്‍ നമ്പര്‍ , ഫോണ്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 3 ജൂലൈ 2015 (11:10 IST)
രാജ്യവ്യാപകമായി ഇന്നു മുതല്‍ മൊബൈല്‍ പോര്‍ട്ടബിലറ്റി ലഭ്യമാകും. നിലവില്‍ ഒരേ ടെലികോം സര്‍ക്കിളിനുള്ളിലെ സേവന ദാതാവിലേക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. എന്നാല്‍ ഈ സൗകര്യം രാജ്യവ്യാപകമാകുന്നതോടെ ഉപഭോക്താവിനു മറ്റ് സംസ്ഥാനങ്ങളിലേക്കും സര്‍ക്കിളുകളിലേക്കും മൊബൈല്‍ പോര്‍ട്ടബിലിറ്റി ലഭ്യമാകുമെന്ന് ടെലികോം കമ്മീഷന്‍ അദ്ധ്യക്ഷന്‍ രാകേഷ് ഗാര്‍ഗേ അറിയിച്ചു.

നിലവിലുള്ള മൊബൈല്‍ നമ്പര്‍ മാറ്റാതെതന്നെ സേവനദാതാവിനെ മാറ്റാനുള്ള സംവിധാനം കഴിഞ്ഞ മെയ് മുതല്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍ സാങ്കേതിക തടസ്സം മൂലം ഇത് പൂര്‍ണമായും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സേവനദാതാക്കള്‍ ട്രായിയെ സമീപിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :