പ്രതിഷേധസാഗരമായി മറീന; സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കി; സംസ്ഥാനത്ത് ഡി എം കെ പ്രവര്‍ത്തകരുടെ പ്രതിഷേധം

പ്രതിഷേധസാഗരമായി മറീന; സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കി

ചെന്നൈ| Last Modified ശനി, 18 ഫെബ്രുവരി 2017 (16:49 IST)
പ്രതിപക്ഷത്തെ പുറത്താക്കി നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിയതില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. ഏകപക്ഷീയമായി വിശ്വാസവോട്ടെടുപ്പ് നടത്തിയതിനെതിരെ ബീച്ചില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിരാഹാരസമരമിരുന്ന പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കി.

ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിച്ചതിനു ശേഷമാണ് സ്റ്റാലിന്‍ നിരാഹാരസമരം ആരംഭിച്ചത്. നിയമസഭയില്‍ നിന്ന് പുറത്താക്കിയ എം എല്‍ എമാരും സ്റ്റാലിനൊപ്പം നിരാഹാരത്തിന് എത്തിയിരുന്നു. മറീനയിലേക്ക് ഡി എം കെ പ്രവര്‍ത്തകര്‍ ഒഴുകുകയാണ്.

വിശ്വാസവോട്ടെടുപ്പിനിടെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം എല്‍ എമാരെ സ്പീക്കര്‍ നിയമസഭയില്‍ നിന്ന് പുറത്താക്കിയത്. ഡി എം കെ എം എല്‍ എമാര്‍ തന്നെ അപമാനിച്ചെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. പ്രതിഷേധിച്ച എം എല്‍ എമാര്‍ സ്പീക്കറുടെ മേശ തകര്‍ക്കുകയും കസേരയില്‍ ഇരിക്കുകയും ചെയ്തിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :