പബ്ജി കളിച്ചതിന് വഴക്ക് പറഞ്ഞു: ജേഷ്ഠനെ അനുജൻ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

മുഹമ്മദ് ഷെയ്ഖ് എന്ന 19കാരനാണ് കൊല്ലപ്പെട്ടത്.

Last Modified തിങ്കള്‍, 1 ജൂലൈ 2019 (08:27 IST)
പബ്‌ജി കളിച്ചതിന് വഴക്കു പറഞ്ഞതിനെ തുടർന്ന് മൂത്ത സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി. താനെയിലെ ഭീവണ്ടിയിലാണ് സംഭവം. മുഹമ്മദ് ഷെയ്ഖ് എന്ന 19കാരനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. പബ്‌ജി കളിച്ചതിന് വഴക്കു പറഞ്ഞതിനെ തുടർന്ന് 15കാരന് ജ്യോഷ്ഠനോട് പ്രതികാരം ഉണ്ടായിരുന്നതായി പൊലീസ് ഇൻസ്പെക്ടർ മമത ഡിസൂസ പറഞ്ഞു

ജ്യേഷ്ഠന്റെ തല ചുവരിൽ പിടിച്ച് ഇടിച്ച ശേഷം കത്രിക ഉപയോഗിച്ച് പല തവണ കുത്തുകയായിരുന്നു. അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐപിസി 302 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :