മെസിയുടെ നിരാശയും അര്‍ജന്റീനയുടെ പുറത്താകലും; ആരാധകന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു

മെസിയുടെ നിരാശയും അര്‍ജന്റീനയുടെ പുറത്താകലും; ആരാധകന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു

mesi , messi , West Bengal , Russian world cup , അര്‍ജന്റീന , റഷ്യാന്‍ ലോകകപ്പ് , മോണോതോഷ് ഹാല്‍ദാര്‍ , ലയണല്‍ മെസി , മെസി
മാള്‍ഡ (പശ്ചിമ ബംഗാള്‍)| jibin| Last Modified തിങ്കള്‍, 2 ജൂലൈ 2018 (20:11 IST)
റഷ്യന്‍ ലോകകപ്പില്‍ നിന്നും അര്‍ജന്റീന പുറത്തായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മാൾഡ ജില്ലയിലെ ഹബിബ്പൂര്‍ സ്വദേശിയായ മോണോതോഷ് ഹാല്‍ദാറാണ് (20) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

ശനിയാഴ്‌ച നടന്ന മത്സരത്തില്‍ കരുത്തരായ ഫ്രാന്‍‌സിനോട് അര്‍ജന്റീന 4-3ന് പരാജയപ്പെട്ടിരുന്നു. മത്സരം അവസാനിച്ചതിനു പിന്നാലെ ഹാല്‍ദര്‍ മുറിയില്‍ കയറി വാതിലടച്ചു. ഭക്ഷണം കഴിക്കാന്‍ മാതാപിതാക്കള്‍ വിളിച്ചെങ്കിലും യുവാവ് പുറത്തുവന്നില്ല.

ഞായറാഴ്‌ച രാവിലെയായിട്ടും ഹാല്‍‌ദര്‍ മുറിയില്‍ നിന്നും പുറത്തേക്ക് എത്താതെ വന്നതോടെ മാതാപിതാക്കള്‍ വിവരം പൊലീസിനെ അറിയിച്ചു. വീട്ടിലെത്തിയ പൊലീസ് മുറിയുടെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നെങ്കിലും യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തന്റെ മകന് യാതൊരു അസുഖവുമില്ലായിരുന്നുവെന്നും എന്നാല്‍ അര്‍ജന്റീനയുടെ പരാജയത്തിനു ശേഷം അവന്‍ വളരെ നിരാശനായി കാണപ്പെട്ടിരുന്നുവെന്നും ഹാല്‍ദറിന്റെ അച്ഛൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മാൾഡ പോലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :