മേഘാലയിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്

മേഘാലയിൽ ബിജെപിയോ കോൺഗ്രസോ അധികാരത്തിൽ വരിക?

aparna| Last Modified ഞായര്‍, 4 മാര്‍ച്ച് 2018 (12:34 IST)
തൂക്കു സർക്കാരിനു കളമൊരുങ്ങിയ മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്. മേഘാലയിൽ താമര വിരിയിച്ച ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത് രണ്ട് സീറ്റ് മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് കോൺഗ്രസ് ഉന്നയിക്കുന്നത്.

60 അംഗ നിയമസഭയിൽ 59 സീറ്റുകളിലേക്കാണു മൽസരം നടന്നത്. ഇതിൽ കേവല ഭൂരിപക്ഷം 31 സീറ്റാണെന്നിരിക്കെ, 21 സീറ്റുകളാണ് കോൺഗ്രസിനു നേടാനായത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഗവർണറെ കണ്ടു.

മൂന്നു സ്വതന്ത്ര സ്ഥാനാർഥികളും ഇവിടെ വിജയിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ നേടാനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നുണ്ട്. അതേസമയം, സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ബിജെപിയും തുടങ്ങി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :