2018 ല്‍ ഇന്ത്യ ചൊവ്വായില്‍ ഇറങ്ങും

ചൊവ്വ, ഐഎസ്ആര്‍ഒ, പേടകം
ബാംഗ്ലൂര്‍| VISHNU.NL| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (14:53 IST)

ഇന്ത്യയുടെ അടുത്ത ചൊവ്വാ ദൗത്യം 2018 ല്‍ നടക്കും . ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞര്‍ അറിയിച്ചതാണിക്കാര്യം. പേടകം ചൊവ്വയില്‍ ഇറക്കി പരീക്ഷണം നടത്തുന്ന റോവര്‍ ദൌത്യമായിരിക്കും അടുത്തത് എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന. നിലവില്‍ അമേരിക്ക മാത്രമാണ് ചൊവ്വാ പ്രതലത്തില്‍ പേടകം ഇറക്കുന്നതില്‍ വിജയിച്ചിട്ടുള്ളത്.

2018 ല്‍
നടത്താനുദ്ദേശിക്കുന്ന ദൌത്യത്തിനായി ഐ എസ് ആര്‍ ഒ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. തിനായി കഴിഞ്ഞ സെപ്തംബര്‍ 26 നായിരുന്നു ഇന്ത്യയ്ക്ക് അഭിമാന നേട്ടമായി മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ആദ്യ ദൌത്യത്തില്‍ തന്നെ വിജയിച്ച ഏക രാജ്യമാണ് ഇന്ത്യ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :