അദ്ദേഹത്തിന് തോല്‍ക്കുമെന്ന ഭയം; മോദി മാപ്പ് പറയണമെന്ന് മ​ൻ​മോ​ഹ​ൻ സിം​ഗ്

അദ്ദേഹത്തിന് തോല്‍ക്കുമെന്ന ഭയം; മോദി മാപ്പ് പറയണമെന്ന് മ​ൻ​മോ​ഹ​ൻ സിം​ഗ്

  Manmohan singh , Narendra modi , PM Modi , BJP , Congress , മ​ൻ​മോ​ഹ​ൻ സിം​ഗ് , ന​രേ​ന്ദ്ര മോ​ദി​ , പ്ര​ധാ​ന​മ​ന്ത്രി , കോണ്‍ഗ്രസ്
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (19:27 IST)
ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​കിസ്ഥാ​ൻ ഇ​ട​പെ​ട​ൽ നടന്നുവെന്ന് ആരോപിച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് രം​ഗ​ത്ത്. മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജനിർമിതിയുമാണ്. അസത്യം പ്രചരിപ്പിക്കുന്നത് അദ്ദേഹം അവസാനിപ്പിക്കണം. താൻ വഹിക്കുന്ന പദവിയുടെ മഹത്വത്തെക്കുറിച്ച് മോദി മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്നു​കൊ​ണ്ട് ന​രേ​ന്ദ്ര മോ​ദി ന​ട​ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ വേ​ദ​നി​പ്പിക്കുന്നു. ​ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോല്‍‌ക്കുമെന്ന ഭയം മൂലമാകാം അദ്ദേഹം അസത്യം പറയുന്നത്. വിവേകത്തോടെ പെരുമാറാന്‍ അദ്ദേഹം ശ്രമിക്കണം. മുൻ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സൈനിക മേധാവി തുടങ്ങിയവരെ അവഹേളിക്കാനുള്ള ശ്രമമാണ് മോദിയിൽ നിന്നുണ്ടായതെന്നും മ​ൻ​മോ​ഹ​ൻ സിം​ഗ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മഹത്വം കാത്തുസൂക്ഷിക്കാൻ വേണ്ടിയെങ്കിലും തെറ്റുകള്‍ തിരിച്ചറിഞ്ഞ് മോദി രാജ്യത്തോടു മാപ്പു പറയണം. വില കുറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തരുത്. അദ്ദേഹം കാമ്പില്ലാത്ത വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും മന്‍‌മോഹന്‍ സിംഗ് ചോദിച്ചു.

ദേ​ശീ​യ​ത സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സി​ന് ബി​ജെ​പി​യു​ടെ​യോ മോ​ദി​യു​ടെ​യോ ഉ​പ​ദേ​ശം ആ​വ​ശ്യ​മി​ല്ല. ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ബി​ജെ​പി ന​ട​ത്തി​യ വി​ട്ടു​വീ​ഴ്ച​ക​ൾ എ​ല്ലാ​വ​ർ​ക്കും അ​റി​വു​ള്ള​താ​ണ്. ഉ​ദം​പൂ​രി​ലും ഗു​ർ​ദാ​സ്പു​രി​ലു​മെ​ല്ലാം ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ൾ ആ​രു​ടെ​യും ക്ഷ​ണ​മി​ല്ലാ​തെ പാ​കി​സ്ഥാ​നി​ൽ പോ​യ ആ​ളാ​ണ് മോ​ദി. അ​ത് എ​ന്തി​നാ​യി​രു​ന്നു​വെ​ന്ന് ജ​ന​ങ്ങ​ളോ​ട് മോ​ദി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ൻ​മോ​ഹ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :