എന്റെ മനസ്സ് അസ്വസ്ഥമാണ്, ഇതൊരു ദുഃസ്വപ്നം പോലെയാണ് തോന്നുന്നത്: മഞ്ജു വാര്യർ

വെള്ളി, 6 ജനുവരി 2017 (07:55 IST)

Widgets Magazine

പുതുവർഷ രാത്രിയിൽ ആഘോഷങ്ങൾക്കിടെ വൻ തോതിൽ സ്ത്രീകളെ പീഡിപ്പിക്കുവാൻ ശ്രമിച്ച സംഭവം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്ന് മഞ്ജു വാര്യർ. ഈ സംഭവത്തില്‍ തല താഴ്‌ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണെന്നും മഞ്ജു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
 
മഞ്ജുവിന്റെ വാക്കുകളിലൂടെ:
 
ബാഗ്ലൂര്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന്റെ തുടര്‍ക്കാഴ്ചകള്‍ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങള്‍ പോലെയാണ് തോന്നുന്നത്. ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മള്‍ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്‌കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്‌ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. 
 
ഇതിനേക്കാള്‍ വേദനിപ്പിക്കുന്നു, സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍. വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവര്‍ എന്നാണ് മനസ്സിലാക്കുക? നിര്‍ഭയമായ ലോകമാണ് നിങ്ങള്‍ക്കുള്ള വാഗ്ദാനമെന്ന് നെഞ്ചില്‍ കൈവച്ച്, എന്നാണ് ഇക്കൂട്ടര്‍ക്ക് ഞങ്ങളോട് പറയാനാകുക?Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇന്ത്യ സർജിക്കൽ സ്ട്രൈക് നടത്തിയിട്ടില്ല?!

പാകിസ്ഥാന്റെ മണ്ണിൽ ചെന്ന് ഇന്ത്യൻ സൈന്യം കണക്ക് ചോദിച്ച ദിവസമായിരുന്നു സെപ്തംബർ 29. ...

news

പട്ടാപ്പകല്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ആലപ്പുഴ നഗരത്തില്‍ സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന പീഡനശ്രമം

ആലപ്പുഴ നഗരത്തില്‍ ഭൂട്ടാന്‍ സ്വദേശിനിയെ പട്ടാപ്പകല്‍ യുവാവ് കടന്നുപിടിച്ചുവെന്ന് പരാതി. ...

news

മോദി സമ്മര്‍ദ്ദത്തിലാകും; നോട്ട് അസാധുവാക്കലില്‍ മുന്നറിയിപ്പുമായി രാഷ്‌ട്രപതി രംഗത്ത്

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് രാഷ്‌ട്രപതി ...

news

കൊമ്പന്മാരുടെ ആരാധകര്‍ ഞെട്ടലില്‍; സൂപ്പര്‍ താരത്തെ റാഞ്ചാനൊരുങ്ങി വിദേശ ക്ലബ്ബ് - ഒന്നുമറിയാത്ത പോലെ ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍

ഐഎസ്എല്ലിലെ സൂപ്പര്‍ ടീമിമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിനെ ...

Widgets Magazine