വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫി; യുവാവിന് ദാരുണാന്ത്യം

വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് വിനോദസഞ്ചാരി മരിച്ചു.

bhopal, selfie, death, waterfall ഭോപ്പാല്, സെല്‍ഫി, മരണം, വെള്ളച്ചാട്ടം
ഭോപ്പാല്| സജിത്ത്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (19:59 IST)
വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് വിനോദസഞ്ചാരി മരിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

വെള്ളച്ചാട്ടം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു യുവാവ്. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.

യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റൊരു സുഹൃത്തും കാല്‍ വഴുതി ആഴത്തിലേക്ക് പതിച്ചു. അയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇതിനു മുമ്പും നിരവധി സഞ്ചാരികള്‍ ഇവിടെ അപകടത്തില്‍പെട്ടതായി പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :