പ​തി​നേ​ഴു​കാ​രന് ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​കരുടെ ക്രൂരമര്‍ദ്ദനം: ര​ണ്ടു പേ​ര്‍ അറസ്‌റ്റില്‍

പ​തി​നേ​ഴു​കാ​രന് ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​കരുടെ ക്രൂരമര്‍ദ്ദനം

 Madhya Pradesh , Caw , BJP , Narendra modi , MP , NIA , modi , എ​എ​ൻ​ഐ , ഗോ​ര​ക്ഷാ , ജനക്കൂട്ടം , പ​ശു​ , ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​കര്‍
ഉ​ജ്ജ​യ്ൻ| jibin| Last Modified ഞായര്‍, 14 മെയ് 2017 (15:52 IST)
വ​ട​ക്കേ ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. വെള്ളിയാഴ്ചയാണ് ഉജ്ജയിനില്‍ വെച്ചാണ്
കൗമാരക്കാരന് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.

ജി​വാ​ജി​ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെയാണ് ജനക്കൂട്ടം ആക്രമിച്ചത്. പ​ശു​വി​നെ കൊ​ല്ലാ​ൻ എ​ങ്ങ​നെ ധൈ​ര്യം വ​ന്നെ​ന്നും പ​ശു ഞ​ങ്ങ​ളു​ടെ മാ​താ​വാ​ണ് എ​ന്ന് ആ​ക്രോ​ശി​ച്ചു​മാ​യി​രു​ന്നു മ​ർ​ദ​നം.

മ​ർ​ദ്ദി​ക്ക​രു​തെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ അ​പേ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചുറ്റും കൂടി നിന്നവര്‍ അക്രമം തുടര്‍ന്നു. യുവാവിനെ വടികളും ബെല്‍‌റ്റുകളും ഉപയോഗിച്ച് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തു.

മര്‍ദ്ദനം കാണാന്‍ നിരവധി പേര്‍ ചുറ്റും കൂടിയിരുന്നുവെങ്കിലും ഇവരാരും പ്രതികരിച്ചില്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ പ​ശു​വി​ന്‍റെ പേ​രി​ല​ല്ല, പ​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് കൗ​മാ​ര​ക്കാ​ര​നു മ​ർ​ദ​ന​മേ​റ്റ​തെ​ന്നാ​ണ് ജി​വാ​ജി​ഗ​ഞ്ച് പൊലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :