ആന്ധ്രാ മുന്‍മുഖ്യമന്ത്രിയുടെ ബയോപ്പിക്കില്‍ മമ്മൂട്ടി ?

ശനി, 6 ജനുവരി 2018 (09:22 IST)

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ സിനിമയാകുന്നുവെന്ന റിപ്പോർട്ട് നേരത്തേ വന്നതാണ്. റെഡ്ഡിയുടെ ജീവിതകഥ സിനിമയാകുമ്പോൾ ചിത്രത്തിൽ നായകനായി മമ്മൂട്ടി എത്തിയേക്കുമെന്ന് സൂചന. 
 
സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് മമ്മൂട്ടി നായകനായേക്കുമെന്ന ഊഹാപോഹങ്ങള്‍ പുറത്തുവരുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
 
എന്നാല്‍, കാസ്റ്റിംഗിന്റെ കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. കാസിറ്റിങ്ങിനെ കുറിച്ചൊന്നും ഇപ്പോൾ വ്യക്തമായി പറയാൻ കഴിയില്ലെന്നാണ് സംവിധായകന്‍ മാഹി വി രാഘവ് പറയുന്നത്. 1999-2004 വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 
 
മമ്മൂട്ടിയോ നാഗാര്‍ജ്ജുനയോ സിനിമയില്‍ അഭിനയിക്കുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. നാഗാര്‍ജ്ജുന സിനിമയുടെ മുഴുവന്‍ സ്‌ക്രിപ്റ്റ് കാണണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന്റെ വിധി ഇന്ന്, ലാലുവിനെ കോടതിയിൽ ഹാജരാക്കില്ല

മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ ...

news

മുഖ്യമന്ത്രി എത്തില്ല; സംസ്ഥാന സ്‌കൂള്‍ കലോത്സവം വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്യും

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി ...

news

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. തൃശൂര്‍ തേക്കിന്‍കാട് ...

news

‘ബാലപീഡനം’ എന്ന ആരോപണത്തിന് തെളിവ് എവിടെ?: വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് കെജെ ജേക്കബ്

എ.കെ ഗോപാലന്‍ ബാലപീഡനം നടത്തിയെന്ന ആരോപണത്തില്‍ വിടി ബല്‍റാം നല്‍കിയ വിശദീകരണത്തിനെതിരെ ...

Widgets Magazine