പത്തുവയസ്സുകാരന്‍ ജയ്പൂരിര്‍ പോലീസ് കമ്മീഷണറായി!

ജയ്പൂര്‍| Last Modified വെള്ളി, 1 മെയ് 2015 (17:17 IST)
പോലീസ് കമ്മീഷണറാകണമെന്ന പത്തുവയസ്സുകാരനായ ഗിരീഷ് ശര്‍മയുടെ എക്കാലത്തേയും ആഗ്രഹം
ജയ്പൂര്‍ പോലീസും മേക്ക് എ വിഷ് ഫൗണ്ടേഷനും ചേര്‍ന്ന് സാധിച്ചു കൊടുത്തു. വൃക്കസംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ച കുട്ടിയാണ് ഗിരീഷ് ശര്‍മ്മ.
മേക്ക് എ വിഷ് ഫൗണ്ടേഷന്‍ മുന്‍കയ്യെടുക്കുകയും ജയ്പൂര്‍ പോലീസ് കമ്മീഷണര്‍ ജന്‍ഗ ശ്രീനിവാസ റാവു പിന്തുണ നല്‍കുകയും ചെയ്തതോടെ
ഗിരീഷിന്റെ ആഗ്രഹം സഫലമാകുകയായിരുന്നു. കൊച്ചു ഗിരീഷിനെ അസിസ്റ്റന്റ് കമ്മീഷണര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.

ഗിരീഷ് പോലീസ് കമ്മീഷണറുടെ ഔദ്യോഗിക കസേരയിലാണ്
ഇരുന്നത്. ഇതുകൂടാതെ ഒരു പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനും ഗിരീഷിന് അവസരം ലഭിച്ചു. കഴിഞ്ഞ മൂന്ന് മാസമായി വൃക്ക രോഗത്തിനുള്ള ചികിത്സയിലാണ് ഗിരീഷ്. ഗുരുതര രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ആഗ്രഹങ്ങള്‍ മേക്ക് എ വിഷ് ഫൗണ്ടേഷന്‍ സാധിച്ചുകൊടുക്കാറുണ്ട്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :