സഖ്യത്തകര്‍ച്ച; ബിജെപിയെ കടന്നാക്രമിച്ച് രാജ്താക്കറെ

മുംബൈ| VISHNU.NL| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (14:31 IST)
കാല്‍ നൂറ്റാണ്ട് ഒന്നിച്ചുനിന്ന ബിജെപി- ശിവസേന സഖ്യം ഉപേക്ഷിച്ച ബിജെപിയുടെ നടപടിക്കെതിരേ കടുത്ത വിമര്‍ശനവുമായി നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ്താക്കറെ രംഗത്ത്. ഒക്ടോബര്‍ 15ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ് താക്കറെ.

ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ച ബിജെപിയെ വിശ്വസിക്കാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ചില ബിജെപി നേതാക്കള്‍ എന്നോട് പറഞ്ഞത് അവരിത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആസൂത്രണം ചെയ്തിരുന്നുവെന്നാണെന്നും ബാലാസാഹേബ് ജീവിഹ്ചിരുന്നെങ്കില്‍ ഒരുമാസം മുമ്പേ സഖ്യം ഉപേക്ഷിക്കുമായിരുന്നു എന്നും രാജ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഗുരുതര വിഷയങ്ങളായ കര്‍ഷക ആത്മഹത്യയെക്കുറിച്ചും അഴിമതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാനുള്ളതിന് പകരം അവര്‍ സീറ്റിന് വേണ്ടി തമ്മിലടിക്കുകയായിരുന്നുവെന്നും രാജ് താക്കറെ ആരോപിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :