ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി; തമിഴ്നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു

തമിഴ്നാട്ടില്‍ ശരീഅത്ത് കോടതികള്‍ നിരോധിച്ചു

chennai, highcourt, shariya court  ചെന്നൈ, ഹൈക്കോടതി, ശരീഅത്ത് കോടതി
ചെന്നൈ| സജിത്ത്| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (16:16 IST)
തമിഴ്നാട്ടിലെ ശരിഅത്ത് കോടതികള്‍ നിരോധിച്ചു. മദ്രാസ് ഹൈക്കോടതിയുടേതാണ് ഈ ഉത്തരവ്. ആരാധനാലയങ്ങള്‍ക്ക് കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ എന്ന വ്യക്തി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജ്ജിയിലാണ് കോടതി വിധി.

ചെന്നൈ അണ്ണാശാലയിലുള്ള മക്കാ മസ്ജിദിലെ ശരീഅത്ത് കോടതിയുടെ പ്രവര്‍ത്തനത്തിന് എതിരായാണ് അബ്ദുള്‍ റഹ്മാന്‍ പൊതുതാല്‍പര്യ ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നത്. പൊതു കോടതികള്‍ പോലെയാണ് ശരീഅത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ശരീഅത്ത് നിയമമനുസരിച്ച് വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്ന ഇയാളുടെ ആവശ്യം ശരീഅത്ത് കോടതി തള്ളി. ഇതിനെ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ ശരീഅത്ത് കോടതിയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ശരീഅത്ത് കോടതികള്‍ ഇനിമേല്‍ പ്രവര്‍ത്തിക്കരുതെന്ന വിധിന്യായം പുറപ്പെടുവിച്ചത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു തല്‍സ്ഥിതി റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :