മധ്യപ്രദേശില്‍ ബസിനു തീപിടിച്ച് 35 പേര്‍ വെന്തുമരിച്ചു

ഭോപ്പാല്‍| vishnu| Last Modified തിങ്കള്‍, 4 മെയ് 2015 (19:13 IST)
മധ്യപ്രദേശിലെ പന്ന ജില്ലയില്‍ ബസിന്‌ തീപിടിച്ച്‌ 35 പേര്‍ വെന്തുമരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ന്‌ ഉച്ചയ്‌ക്ക് ശേഷമാണ്‌ സംഭവം.മധ്യപ്രദേശ്‌ തലസ്‌ഥാനമായ ഭോപ്പാലില്‍ നിന്ന്‌ 550 കിലോമീറ്റര്‍ മാറിയാണ്‌ അപകടമുണ്ടായത്‌. അമ്പതോളം യാത്രക്കാരുമായി പന്നയില്‍ നിന്ന്‌ ഛത്രാര്‍പൂരിലേക്ക്‌ പോയ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ഒരു ഇടുങ്ങിയ പാലത്തിലൂടെ പോകുകയായിരുന്ന ബസ്‌ നിയന്ത്രണം വിട്ട്‌ താഴേയ്‌ക്ക് പതിക്കുകയും തുടര്‍ന്ന്‌ തീ പിടിക്കുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. എന്നാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സംഭവത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ സംസ്‌ഥാന സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :