രാജ്യസ്നേഹം കൂട്ടാന്‍ സ്‌കൂളുകളില്‍ കുട്ടികള്‍ ജയ് ഹിന്ദ് അഭിസംബോധന ചെയ്യണം; പുതിയ ഉത്തരവുമായി സര്‍ക്കര്‍

സ്‌കൂളുകളില്‍ കുട്ടികള്‍ നിര്‍ബന്ധമായും ജയ് ഹിന്ദ് വിളിക്കണം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

ഭോപ്പാല്‍| AISWARYA| Last Updated: തിങ്കള്‍, 27 നവം‌ബര്‍ 2017 (16:04 IST)
സ്‌കൂളുകളില്‍ കുട്ടികള്‍ ജയ് ഹിന്ദ് പറഞ്ഞ് മാത്രമേ അഭിസംബോധന ചെയ്യാന്‍ പാടുള്ളു എന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏകദേശം ഒന്നരലക്ഷത്തിലധികം സ്കൂളുകളില്‍ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭോപാല്‍ നാഷണല്‍ കേഡറ്റ് കോര്‍പ്‌സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്വകാര്യസ്‌കൂളുകളിലേക്ക് കൂടി ഈ ഉത്തരവ് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് എന്ന് മാത്രം ഉപയോഗിക്കണമെന്ന ഉത്തരവ് ഒക്ടോബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ നിലവില്‍ വന്നിരുന്നു.

കുട്ടികളില്‍ രാജ്യസ്നേഹം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. പരിപാടി പൂര്‍ണ്ണ വിജയമായാല്‍ സംസ്ഥാനത്താകമാനം വ്യാപിക്കാനാകുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ അഭിപ്രായപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :