രാജ്യത്ത് എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടിയാണ് സിപിഎം: എം. മുകുന്ദന്‍

കല്‍ബുര്‍ഗിയുടെ അനുഭവം കേരളത്തില്‍ ആര്‍ക്കും ഉണ്ടാകില്ലെന്ന് എം. മുകുന്ദന്‍

CPI(M), M Mukundan, M. M. Kalburgi, Intolerant India, കോഴിക്കോട്, സിപിഎം, എം. മുകുന്ദന്‍, കല്‍ബുര്‍ഗി
കോഴിക്കോട്| സജിത്ത്| Last Modified ചൊവ്വ, 24 ജനുവരി 2017 (11:20 IST)
ഇന്ത്യയില്‍ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടിയാണ് സിപിഎമ്മെന്ന് എം മുകുന്ദന്‍. എഴുത്തുകാര്‍ക്ക് ജനിക്കാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം. എക്കലത്തും സാഹിത്യകാരന്മാര്‍ ഇവിടെ സുരക്ഷിതരാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് ഇടതുപക്ഷവുമാണെന്നും കോഴിക്കോട് നടന്ന കേശവന്റെ വിലാപങ്ങള്‍, നോവല്‍ പഠനങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

കല്‍ബുര്‍ഗിക്കുണ്ടായ പോലയുള്ള അനുഭവം ഇവിടെ ആര്‍ക്കും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ എല്ലാവരും ധൈര്യമായി എഴുതുക. സിപിഎമ്മില്‍ സംവാദത്തിനുളള ഇടങ്ങള്‍ ഇപ്പോഴുമുണ്ട്. ഫാസിസ്റ്റുകളാണ് സംവാദത്തിന്റെ വാതിലുകള്‍ അടച്ചുകളയുന്നത്. താനൊരു പാര്‍ട്ടിയുടെയും ആളല്ല. എന്നാല്‍ ആരുടെയെങ്കിലും കൂടെ നടക്കണമെന്ന് തോന്നിയാല്‍ അത് സിപിഎമ്മിനൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :